കൊച്ചി:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ലീഗല്‍ സര്‍വീസസ് അതോറിറ്റി(കെല്‍സ) ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. രണ്ടംഗ ബഞ്ച് ആകും സ്ഥാപിക്കുന്നത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റാഗിങ് വിരുദ്ധ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് […]Read More