കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച സിബിഐ കോടതി വിധി പ്രതീക്ഷിച്ചതുപോലെ നല്ല വിധിയാണെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ബോബി ജോസഫും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബ അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു. പ്രതികള്‍ അടക്കുന്ന പിഴ തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കൈമാറണമെന്നാണ് ഉത്തരവ്. കേരളീയ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. കുറ്റവാളികളാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കെല്ലാം […]Read More