Cancel Preloader
Edit Template

Tags :Professor GN Saibaba

National

പ്രൊഫസർ ജി എൻ സായിബാബ ജയിൽമോചിതനായി

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ദില്ലി സർവകാലശാല മുൻ പ്രൊഫസർ ജി എൻ സായിബാബ ജയിൽ മോചിതനായി. പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബയടക്കം ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിടുന്നത്. നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു […]Read More

National

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ പ്രൊഫസർ ജി എൻ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു. 2022 ൽ സായിബാബയെ ബോംബെ ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകിയിരുന്നു. പിന്നാലെ കേസിൽ മറ്റൊരു ബെഞ്ചിൽ വാദം കേൾക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതേ തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ചാണ് വാദം കേട്ടത്. കേസിൽ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ വെറുതെ വിടുകയായിരുന്നു.Read More