കോഴിക്കോട്: ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക അവസാന തിയതിക്ക് മുമ്പ് അടയ്ക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ടെങ്കിലും വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. ഉപഭോക്താവ് ബിൽ തുക യഥാസമയം അടച്ചില്ലെങ്കിൽ നടപടിയെടുക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്നും ഉത്തരവിൽ പറയുന്നു. തന്നിൽ അർപ്പിതമായ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ഉപഭോക്താക്കളോട് ബോർഡ് ജീവനക്കാർ മാനുഷിക പരിഗണന കാണിക്കണം. നിയമാനുസ്യതം നടപടിയെടുക്കുന്ന […]Read More