ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ സ്വന്തം എം.പി. പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തസവുസാരിയണിഞ്ഞെത്തിയ അവര്‍ ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കളും അവരുടെ കന്നി സത്യപ്രതിജ്ഞക്ക് സാക്ഷികളാവാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്‌സഭാ അംഗമാണ്. രാഹുലിനൊപ്പം പ്രിയങ്കയും പാര്‍ലമെന്റിലെത്തുന്നത് ഇന്‍ഡ്യാ മുന്നണിയുടെ കരുത്ത് കൂട്ടും.Read More
Tags :Priyanka
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണൽ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ […]Read More
തിരുവനന്തപുരം : വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്. 11 മണിയോടെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. ചേലക്കരയിൽ യു ആർ പ്രദീപ് എട്ടായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് […]Read More
കല്‍പ്പറ്റ: കന്നിയങ്കത്തിനിറങ്ങുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അരയുംതലയും മുറുക്കിയിറങ്ങി യു.ഡി.എഫ് നേതൃത്വം. 23ന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രിയങ്ക ഇന്ന് വീണ്ടും മണ്ഡലത്തിലെത്തും. ഇന്നും നാളെയും വയനാട് ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഇന്ന് രാവിലെ 11.30ന് വയനാട്ടിലെ മീനങ്ങാടി, 2.30ന് പനമരം, വൈകിട്ട് 4.30ന് പൊഴുതന എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പ്രിയങ്ക പങ്കെടുക്കുക. ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ […]Read More
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിനെതിരെ ബിജെപി. പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചുRead More
കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിക്കുന്നു. എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചരണം തുടങ്ങി മുന്നേറുമ്പോൾ ഇന്ന് ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസും നാളെ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും കൂടി എത്തുന്നതോടെ വയനാടൻ ചുരത്തിന് തീപിടിക്കുമെന്നുറപ്പ്. വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ ഇരുവരും പ്രചരണം നടത്തും. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ […]Read More