കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളിക്കും സംഘർഷങ്ങൾക്കുമെതിരെ നടപടിയുമായി പൊലീസ്. ബസ് തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിൽ അതിക്രമം വർധിക്കുകയാണെന്ന് തൊഴിലാളികൾക്കിടയിലും ബസ് ഉടമകൾക്കിടയിലും അഭിപ്രായമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കുന്നത്. തൊഴിലാളികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും തങ്ങൾ എതിരല്ലെന്ന് ബസ് ഉടമകൾ അറിയിക്കുകയും ചെയ്തിരുന്നു. ബസ് സമയം സംബന്ധിച്ച് അടിക്കടി തർക്കങ്ങൾ ഉണ്ടാകുന്നത് യാത്രക്കാർക്കും ഏറെ പ്രയാസമാകുകയാണ്. യാത്രക്കിടെ ബസുകൾ നടുറോഡിൽ തടഞ്ഞുനിർത്തിയാണ് കൂട്ടംകൂടിയുള്ള അടിപിടിയും അക്രമവും തുടരുന്നത്. പൊലീസിനുപോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. […]Read More
Tags :private buses
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസുകൾ ഫുട്പാത്തിലേക്ക് കടന്നു നിർത്തിയിടുന്നത് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. സ്റ്റാൻഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളാണ് പലപ്പോഴും ഫുട്പാത്തിലേക്ക് കടന്നു പാർക്കുചെയ്യുന്നത്. ഇതുകാരണം സ്റ്റാൻഡിലെക്കെത്തുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നിൽക്കാനോ നടക്കാനോ സൗകര്യം കൊടുക്കാതെയാണ് സ്വകാര്യ ബസുകളുടെ പാർക്കിങ്. ബസുകളുടെ അശ്രദ്ധയോടെയുള്ള പിന്നോട്ടെടുക്കൽ കാരണം കടകളുടെ ബോർഡടക്കം തകരുന്നതും പതിവ് സംഭവമായിട്ടുണ്ട്.Read More