കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്റർ. ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തോൽവിയുടെ സാഹചര്യത്തിൽ മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനുള്ളത് പറയേണ്ട വേദിയിൽ […]Read More