കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തന്‍റെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് […]Read More
Tags :Police
‘ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജര്‍മ്മൻ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പൊലിസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും ഇന്ത്യൻ പൗരൻ തന്നെയാണെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല എന്നാണ് പുതിയ വിവരം. വിദേശത്തുനിന്ന് രാഹുൽ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ജർമനിയിൽ ഏറോനോട്ടിക്കൽ എൻജിനിയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റര്‍പോൾ […]Read More
മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായി പൊലിസ്. തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്നു തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂര്‍ പത്തു മിനുട്ട് ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. ഹെഡ് സെറ്റ് ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലിസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. ജോലിയെടുക്കുന്ന കാലത്ത് യദു വിവിധ കേസുകളില്‍ പ്രതിയായിരുന്നുവെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. […]Read More
പ്രതികളെ പിടിക്കാൻ എത്തിയ പോലീസിനെ ബന്ധുക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് അടിപിടി കേസ് പ്രതികളെ പിടികൂടാൻ എത്തിയതായിരുന്നു. എന്നാൽ പ്രതികളുടെ ബന്ധുക്കൾ പോലീസിന് നേരെ വ്യാപക അക്രമം നടത്തി. പോലീസിനെ ബന്ധികളാക്കി പ്രതികളെ രക്ഷപ്പെടുത്തി ഇവർ. സ്ത്രീകളടക്കമുള്ള സംഘം വിറക് കഷ്ണങ്ങളുമായാണ് പോലീസിന് നേരെ ആക്രമണവുമായി എത്തിയത്. തിരുവനന്തപുരം കഠിനകുളം സ്റ്റേഷനിലെ എസ്ഐ ഷിജു, ഷാ, സീനിയർ സിപിഒ അനീഷ്, ഡ്രൈവർ സുജിത്ത് എന്നിവർക്കാണ് സംഭവത്തിൽ […]Read More
മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം […]Read More
പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ദില്ലി പോലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പോലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു. അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ദില്ലിയിൽ വാര്‍ത്താസമ്മേളനം […]Read More
വിഷം കഴിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണ് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ഒരു സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വരുന്നതായി അധ്യാപകർക്കു വിവരം ലഭിച്ചിരുന്നു. […]Read More
അബുദബിയിലെ റോഡുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 25-നാണ് അബുദബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, റോഡിൽ മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. പൊതുസമൂഹത്തിലെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ളതും, മറ്റുള്ളവർക്ക് അപകടത്തിനിടയ്ക്കുന്ന രീതിയിലുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങൾക്കും പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 2000 ദിർഹമാണ് പിഴയായി ചുമത്തുന്നത്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾക്ക് 12 […]Read More
എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് കണ്ട യുവാക്കൾക്ക് കേസിൽ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ പരിശീലിപ്പിച്ച കൂടുതൽ കുട്ടികളുടെ മൊഴിയെടുക്കും. എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തിൽ ദുരൂഹസാഹചര്യത്തിൽ സംഭവസ്ഥലത്ത് കണ്ടെന്നാരോപിക്കുന്ന യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥലത്തെ സിസിടിവി പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നവർ സമീപവാസികൾ […]Read More
തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി മൂന്നാംദിവസമായിട്ടും ദുരൂഹത മാറുന്നില്ല. കൊച്ചുവേളി റെയിൽവെ സ്റ്റേഷനടുത്തെ ഓടക്കരികിൽ നിന്നും കുട്ടിയെ കിട്ടിയെങ്കിലും എങ്ങിനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് നടന്നെത്തിയതോ ആകാമെന്ന സംശയത്തിലാണ് പൊലീസ്. പക്ഷ പൊലീസിന്റെ ഈ അനുമാനം തള്ളുകയാണ് കുട്ടിയുടെ കുടുംബം. പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന […]Read More