പാലക്കാട്: മങ്കരയില്‍ പൊലിസ് ശാസിച്ചതിന് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ യുവാക്കള്‍ പൊലിസ് പിടിയില്‍. നഗരിപ്പുറം സ്വദേശികളായ അനില്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി ബൈക്കിലെത്തിയാണ് ഇവര്‍ പൊലിസ് സ്റ്റേഷന്റെ ജനല്‍ചില്ല് എറിഞ്ഞ് തകര്‍ത്തത്. ഞായറാഴ്ച രാത്രി നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ കടയുടമയുമായി തര്‍ക്കത്തിലാവുകയും കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് പ്രതികളുമായി സംസാരിച്ചു പ്രശ്‌നം പരിഹരിക്കുകയും ഇരുവരേയും പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ അരമണിക്കൂറിന് ശേഷം യുവാക്കള്‍ ബൈക്കിലെത്തി […]Read More
Tags :Police station
ഇരിട്ടിയില്‍ പോലീസിന്‍റെ മൂക്കിൻ തുമ്പത്ത് മോഷണം. പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ബാറ്ററികള്‍ മോഷണം പോയി. സുരക്ഷ മുൻനിര്‍ത്തി സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയിരിക്കുന്നത്. കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണിത്. എവിടെയെങ്കിലും നിര്‍ത്തിയിട്ടാല്‍ അത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ തന്നെ ബസ് പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മോഷണവാര്‍ത്ത വരുന്നതോടെ മനസിലാകുന്നത്. രാവിലെ ബസ് എടുക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് […]Read More
പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.Read More