Cancel Preloader
Edit Template

Tags :Police registered a case

Kerala Politics

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലിസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി വി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പരാതി. ഇന്നലെ രാവിലെ 9.30നാണ് അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘം ചേര്‍ന്ന് […]Read More

National

കുട്ടികൾ തീർത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ചത് മലയാളി യുവതി,

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ നടപടിയെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ […]Read More

Entertainment Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവിന്‍റെ പരാതിയിൽ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട്:സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ […]Read More

Kerala

ആലുവയില്‍ ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവം ; മൂന്ന്

ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് ആലുവ പൊലിസ്. മെട്രോ സ്‌റ്റേഷന് മുന്നില്‍ ആലുവ ചുണങ്ങം വേലി സ്വദേശികളായ നിസാര്‍, അബൂബക്കര്‍ അശോകപുരം സ്വദേശി ഉണ്ണി എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ഊബര്‍ ഓട്ടോ ഡ്രൈവറായ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മര്‍ദനമേറ്റത്. ഊബറില്‍ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊണ്ടു പോകുന്നതിന്റെ പേരിലാണ് ഇവിടെ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇയാളെ […]Read More

Health Kerala

4 വയസുകാരൻ അനസ്തേഷ്യയെ തുടർന്ന് മരിച്ച സംഭവം; അസ്വാഭാവിക

മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാലു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി […]Read More

Kerala

ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മര്‍ദനം’; പ്രിന്‍സിപ്പളിനെതിരെയും ജീവനക്കാരിക്കെതിരെയും കേസെടുത്ത്

ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തിൽ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവരെയാണ് പ്രതിചേർത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ. പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറടയിലെ സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂളിനെതിരെയാണ് പരാതി. ദേഹമാസകലം മർദ്ദനമേറ്റ പാടുകളുമായാണ് ചാത്തങ്കരി സ്വദേശിയായ 16കാരൻ ആശുപത്രിയിൽ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈൽഡ് […]Read More