പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയില്ലെന്ന് എഎസ്‌പി പറഞ്ഞു. എന്നാൽ തിരച്ചിൽ നടത്തിയ പൊലീസുകാർ രഹസ്യ വിവരം […]Read More
Tags :Police
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന് പൊലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പറയുക. മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. അതേസമയം എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച […]Read More
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്. കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നാണ് സ്വർണമുൾപ്പെടെ കളവ് പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് […]Read More
കൊല്ലം : മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും. ചോദ്യം ചെയ്തസമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പൊലിസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും പൊലിസ് പറയുന്നു. ആനൂര്‍ക്കാവ് […]Read More
പാലക്കാട്: പാലക്കാട് കാവശേരിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോൺഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് മുദ്രാവാക്യം വിളിച്ചത്. സിപിഎം പഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് നോക്കി നിൽക്കേയായിരുന്നു പ്രകോപന മുദ്രാവാക്യം.Read More
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയുമായി കേരള പൊലിസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ആദ്യം കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പിന്നീട് സി.ഡബ്യു.സിയുടെ മുന്‍പാകെ ഹാജരാക്കും. മാതാപിതാക്കളില്‍ നിന്ന് മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നിട്ടോ എന്ന് വ്യക്തത വരുത്തയ […]Read More
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് […]Read More
കായംകുളം: പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഒാക്സിജൻ സിലിണ്ടറടക്കമുള്ള സുരക്ഷാ സന്നാഹങ്ങളുമായി സാഹസികമായി പിടികൂടി അഗ്നിരക്ഷാസേന. തമിഴ്നാട് കടലൂർസ്വദേശി രാജശേഖരൻ ചെട്ടിയാരെയാണ് ഓടയ്ക്കുള്ളിൽ നിന്ന് പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സ്റ്റേഷന് സമീപമുള്ള വീട്ടിൽ രാത്രി മോഷണത്തായി എത്തിയ ഇയാളെ വീട്ടുകാർ കണ്ടു. ഉടൻ തന്നെ പൊലിസിനെ അറിയിച്ചു. പൊലിസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഓടി റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ഓടയിൽ ഒളിച്ചു. ഓടയിലിറങ്ങി പിടികൂടാൻ പൊലിസ് ശ്രമിച്ചെങ്കിലും കാണാൻ കഴിയാത്ത […]Read More
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം, ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.പരിക്കേറ്റ പൊലീസുകാരന്‍റെ ചിത്രം ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.Read More
ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. വലിയപെരുമ്പുഴ […]Read More