കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം അപകടത്തില്‍പ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 18 യാത്രക്കാര്‍ മരിച്ചു. പൈലറ്റ് രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. സൗര്യ എയര്‍ലൈന്‍സിന്റെ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരുള്‍പ്പടെ വിമാനത്തില്‍ 19 യാത്രികരാണ് ഉണ്ടായിരുന്നത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നേപ്പാളിലെ പൊഖറ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നുണ്ടായ […]Read More