പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ പ്രതി ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭിജിത്ത് തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ‘ലിക്വി മോളി 390’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിജിത്ത് ബൈക്ക് അഭ്യാസത്തിന്റെ റീലുകള്‍ പങ്കുവെച്ചത്. അപകടകരമായരീതിയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നരീതിയില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോ […]Read More