പേരാമ്പ: പേരാമ്പ്ര പൊലീസ് സ്റ്റേഷന്റെ ഒരു ദിവസത്തെ ഭരണം കുട്ടിപ്പൊലീസിന്. പാറാവ്, വയർലെസ്, ജി.ഡി ചുമതല, ഒപ്പം ഫ്രണ്ട് ഓഫിസിലും കുഞ്ഞു കാക്കിധാരികളായിരുന്നു. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനായി പേരാമ്പ്ര സ്റ്റേഷനിലെത്തിയതായിരുന്നു വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 89 എസ്.പി.സി കാഡറ്റുകൾ. സബ് ഡിവിഷനൽ ഡിവൈ.എസ്.പി വി.വി. ലതീഷ്, സ്റ്റേഷൻ ഹൗസ് ഓഫിസർ പി. ജംഷീദ് എന്നിവർ കാഡറ്റുകളുമായി സംവദിച്ചു. സ്റ്റേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് സബ് ഇൻസ്പെക്ടർമാരായ പി. ഷബീർ, […]Read More