കോഴിക്കോട്: കോർപറേഷന്റെ വലിയ കെട്ടിടങ്ങളിലൊന്നായ സൗത്ത് ബീച്ചിൽ വലിയങ്ങാടിയുടെ കവാടത്തിലുള്ള പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടം പൊളിച്ച് പണിയാനുള്ള നടപടികൾ തുടങ്ങി. കെട്ടിടം പണിക്കുള്ള വിശദ പദ്ധതി രേഖ തയാറാക്കാൻ എം പാനൽ ആർക്കിടെക്ടുമാരിൽ നിന്നുള്ള അപേക്ഷ പരിഗണിച്ചതിൽ സോൾസിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനത്തിന് രേഖയുണ്ടാക്കാനുള്ള ചുമതലയേൽപിക്കാൻ കോർപറേഷൻ ധനകാര്യ സ്ഥിരം സമിതി തീരുമാനിച്ചു. ചൊവ്വാഴ്ചത്തെ കോർപറേഷൻ കൗൺസിൽ യോഗം ഈ തീരുമാനം അംഗീകരിച്ചാൽ കമ്പനിക്ക് ഡി.പി.ആർ തയാറാകാനുള്ള നിർദേശം നൽകാനാവും. നഗരത്തിലെ കാലപ്പഴക്കം ചെന്ന […]Read More