Cancel Preloader
Edit Template

Tags :Passengers

Kerala

വ്യാജ ബോംബ് ഭീഷണി; കരിപ്പൂരിൽ യാത്രക്കാർ വലഞ്ഞത് മണിക്കൂറുകളോളം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം.യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് യാത്രക്കാരെ തിരിച്ച് വിമാനത്തില്‍ കയറ്റുകയും ചെയ്തു.Read More

Kerala World

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്താത്തതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. അബൂദബി, ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളാണിപ്പോള്‍ റദ്ദാക്കിയത്. അലവന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നതെന്നാണ് അറിയുന്നത്. തൊഴില്‍ ആവശ്യങ്ങള്‍ക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരും. ഈ സാഹചര്യത്തില്‍ ആശങ്കയിലാണ് യാത്രക്കാര്‍. […]Read More