Cancel Preloader
Edit Template

Tags :passed away

Kerala

പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ കനവ് ബേബി അന്തരിച്ചു

കൽപറ്റ: കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു​ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി […]Read More

Health Kerala

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ്‌ വല്യത്താൻ

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ […]Read More

Sports

കേരള മുന്‍ ഫുട്ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെയും കേരള ഫുട്ബോളിന്‍റേയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി കെ ചാത്തുണ്ണി എന്ന പേര്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ […]Read More

Kerala

മലയാള നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്‍തിരുന്നു. […]Read More