പാരീസ്: ഒളിംപിക്‌സില്‍ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം ഷൂട്ടിങ് റേഞ്ചിലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതയ്ക്കുമാണ് ഇന്ന് ഫൈനല്‍. മൂന്നാം ദിനം ഇന്ത്യയുടെ മറ്റ് പ്രധാന മത്സരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീം മെഡല്‍ പ്രതീക്ഷയുമായി ക്വാര്‍ട്ടര്‍ പോരിനിറങ്ങും. വൈകീട്ട് ആറരയ്ക്കാണ് മത്സരം, തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവ്‌റ, പ്രവീണ്‍ ജാദവ്, ഇന്ത്യന്‍ ടീം സജ്ജം. അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ […]Read More
Tags :Paris Olympics
പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന […]Read More
പാരിസ്: ഔദ്യോഗികമായി ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്‌സിന് നാളെയാണ് തുടക്കമാകുമെന്നതെങ്കിലും റഗ്ബി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളോടെ 2024 പാരിസ് ഒളിംപിക്‌സിന് അനൗദ്യോഗിക തുടക്കമായി. ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ജന്റീനമൊറോക്കോ മത്സരം 22 എന്ന സ്‌കോറിന് അവസാനിച്ചപ്പോള്‍ 21 എന്ന സ്‌കോറിന് ഉസ്ബക്കിസ്ഥാനെ തോല്‍പിച്ച് സ്‌പെയിനും വരവറിച്ചു. ഹാന്‍ഡ്‌ബോളിലും ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് അമ്പെയ്ത്തിലും മത്സരങ്ങളുണ്ട്. അമ്പെയ്ത്തില്‍ യോഗ്യതക്കുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. പത്തു താരങ്ങളാണ് പുരുഷ, വനിതാ വിഭാഗങ്ങളിലായി നടക്കുന്ന വ്യക്തിഗത, ഗ്രൂപ്പ് […]Read More