നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സ്ഥലത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുന്നോത്ത് പറമ്പ് മേഖലയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള ആര്‍എസ്എസ്-സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായി തുടരുന്ന രാഷ്ട്രീയ കുടിപ്പകയാണ് ബോംബ് നിര്‍മ്മാണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഷിജാലും വിനീഷുമാണ് ബോംബുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത്. റിപ്പോര്‍ട്ടില്‍ പറയുന്നു. വിനീഷ് നിലവില്‍ […]Read More
Tags :Panoor bomb blast
പാനൂർ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ‘അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും’ […]Read More
കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിർദ്ദേശങ്ങളുമായി എ.ഡി.ജി.പി. കരുതല്‍ തടങ്കല്‍ വേണമെന്നാണ് എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശം. കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. സംസ്ഥാനാതിര്‍ത്തികളിലും പരിശോധന വേണം. പരിശോധനയുടെയും തടങ്കലിന്റെയും വിവരങ്ങള്‍ ദിനംപ്രതി അറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതിനായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നാദാപുരം മേഖലകളില്‍ ഇന്നും പൊലിസ് പരിശോധന നടത്തുന്നുണ്ട്. ഒഴിഞ്ഞ പറമ്പുകളിലും […]Read More