പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് […]Read More
Tags :Palakkad
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ചു മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടർന്ന് സുരേഷ് കവിതയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിൽ കൊല്ലംകോട് പൊലീസ് കേസെടുത്തു.Read More
കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന്റെ ഉടമയ്ക്ക് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴയിട്ട് മലപ്പുറം മോട്ടോർവാഹന വകുപ്പ്. പുതുശ്ശേരി കല്ലിങ്കൽ വീട്ടിൽ കെ പ്രേമകുമാറിനാണ് വകുപ്പ് പിഴയിട്ടത്.15 വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് പിഴയെ കുറിച്ച് പ്രേംകുമാർ അറിയുന്നത്. കഴിഞ്ഞ ഒക്ടോബർ 19 നായിരുന്നു രജിസ്ട്രേഷൻ പുതുക്കാനായി 65 കാരമായ പ്രേംകുമാർ ആർടിഒ ഓഫീസിൽ അപേക്ഷ നൽകിയത്. പുതുക്കിയ ആർസി ബുക്ക് തപാലിൽ അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പ്രേംകുമാറിന്റെ പേരിൽ […]Read More