പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 10000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവ് […]Read More
Tags :Palakkad
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിലും വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫലമറിയാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് വിജയിക്കുമെന്ന പ്രതീക്ഷ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെക്കുന്നത്. ബിജെപി വലിയ വിജയ പ്രതീക്ഷ കൈവെച്ചാലും അന്തിമ വിജയം മതേതരത്വത്തിനായിരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവും. ഒഫീഷ്യലി ഒരു പാട്ടും ഇറക്കിയിട്ടില്ല. ആവേശക്കമ്മിറ്റിക്കാർ […]Read More
പാലക്കാട്: ആവേശം വാനോളമുയർത്തി പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചത്. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള […]Read More
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് മൂന്നോടെ നടക്കുന്ന കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികള്‍ പ്രാധാന്യം നല്‍കുക. മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലിസും അതീവ ജാഗ്രതയില്‍ തയ്യാറാണ്. എല്‍.ഡി.എഫിനായി ഡോ. പി സരിനും യു.ഡി.എഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബി.ജെ.പിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. […]Read More
പാലക്കാട്: ആത്മകഥാ വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇ പി […]Read More
പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്നലെ മണ്ഡലത്തിലെത്തിയ […]Read More
തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ […]Read More
പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചിക്കടയിലെ തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം. ഇറച്ചി വെട്ടുകയായിരുന്ന യുവാവിനെ ഒറ്റയടിക്ക് അടിച്ചു വീഴ്ത്തി. കടയിൽ പണി തിരക്കിലായിരുന്ന കണ്ണമ്പ്ര സ്വദേശി സന്തോവാനാണ് മർദ്ദനമേറ്റത്. ബോധം പോയി നിലത്ത് വീണ യുവാവിന്‍റെ താടിയെല്ലിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വാൽകുളമ്പ് സ്വദേശി രമേശ് ആണ് സന്തോവാനെ ആക്രമിച്ചത്. വടക്കഞ്ചേരിയിലെ ബീഫ് കടയിലേക്ക് കയറിവന്ന രമേശ് ഒറ്റയടിയ്ക്കാണ് യുവാവിനെ വീഴ്ത്തിയത്. തൊട്ടടുത്തുള്ള മേശയിൽ തട്ടി വീണ സന്തോവാന്‍റെ ബോധം പോയി. ബോധം കെട്ട് നിലത്തു വീണ […]Read More
കേരളം മുഴുവൻ ചൂടിൽ വെന്തുരുകയാണ്. റെക്കോർഡ് ചൂടുമായി മുന്നേറുന്നത് പാലക്കാട് ജില്ലയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 45.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ മിക്കക്കതിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജനജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട് പാലക്കാട് ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെന്തുരുകുന്ന പാലക്കാട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ […]Read More
പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.Read More