ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, കശ്മീരിലെ അതിർത്ഥിയിൽ പാക് വെടിവെപ്പ് തുടരുകയാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം […]Read More