കോഴിക്കോട്: ലൈസൻസ് ഇല്ലാത്ത ആറു ഹോസ്റ്റലുകളിൽ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ്. മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴയടക്കാനും നിർദേശം നൽകി. ഹോസ്റ്റലുകളിൽ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 149 സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. ചെറിയ ന്യൂനത കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ […]Read More