തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചതെന്നും ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രി തൃശൂര്‍ […]Read More
Tags :Opposition leader
ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാ ംമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്.കസേര സംരക്ഷണ ബജറ്റാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. • സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും : മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ്.: സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.പരാജയപ്പെട്ട ബജറ്റാണിത്.ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റ്സർക്കാരിന് തകർച്ചയുടെ സമയം […]Read More
ദേശാഭിമാനി പത്രത്തിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ചു കൊണ്ട് ‘പോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്.വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചത് ഗുരുതര കുറ്റമാണ്. ഇതുകൂടാതെ ‘പോണ്‍ഗ്രസ് സൈബര്‍ മീഡിയ’ എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെ.പി.സി.സി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ […]Read More
Kerala
National
Politics
കേരളത്തെ അശേഷം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി, പൂര്‍ണ അവഗണനയെന്ന് പ്രതിപക്ഷ
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നായിരുന്നു സതീശന്‍റെ പ്രതികരണം. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും […]Read More
പ്രധാനമന്ത്രി വന്നതു കൊണ്ട് ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിന്‍റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ല. ബിജെപിയുടെ വിദ്വേഷ ക്യാംപയിന്‍ കേരളത്തിന്‍റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മനസ് വര്‍ഗീയതയ്ക്ക് എതിരാണ്. കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി സന്ദര്‍ശനം നടത്തുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പള്ളികള്‍ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങള്‍ തടസപ്പെടുത്തുകയും പാസ്റ്റര്‍മാരെയും പ്രീസ്റ്റുമാരെയും ജയിലില്‍ അടയ്ക്കുകയും […]Read More