ബേപ്പൂർ: ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി നാലംഗസംഘം യുവാവിനെ കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ചു. ബേപ്പൂർ കൽക്കുന്നത്ത് കക്കാടത്ത് സുബിക്കാണ് (27) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച ഒന്നിന് ബേപ്പൂർ നടുവട്ടം കൽക്കുന്നത്താണ് സംഭവം. അക്രമിസംഘത്തിലുണ്ടായിരുന്ന ചെറുവണ്ണൂർ കുണ്ടായിത്തോട് കരിമ്പാടം നടയിലത്ത് ഹൗസിൽ സവാദിനെ (27) ബേപ്പൂർ സി.ഐ ദിനേശ് കോറോത്തും സംഘവും അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ചെറുവണ്ണൂരിലെ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ സുബിനെ ഹോൺ മുഴക്കി […]Read More