കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 10 ദിവസങ്ങളിലായി ജില്ലയിൽ 383 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായാണ് പരിശോധന. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 16 സ്ഥാപനങ്ങൾ അടച്ചിടാൻ നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ തുറന്ന് പ്രവർത്തിച്ചാൽ കച്ചവടക്കാർക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണൻ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ രണ്ട് ചിക്കൻ സ്റ്റാളുകൾക്കെതിരെ […]Read More