കോഴിക്കോട്: പൊന്നോണ നാളുകൾക്ക് തുടക്കമിട്ട് അത്തമുണർന്നു. പൂവിളിയും പൂതേടിയലയലുമെല്ലാം ഓർമയായ കാലത്ത് പൂമുഖങ്ങളിൽ പൂക്കളം തീർക്കാനുള്ള പലയിനം പൂക്കൾ ബുധനാഴ്ചതന്നെ പാളയത്ത് ലോഡുകണക്കിനെത്തി. മലപ്പുറം, കണ്ണൂർ അടക്കം വിവിധയിടങ്ങളിലേക്ക് വരെ പൂക്കൾ കൊണ്ടുപോവാൻ ചെറുകിട കച്ചവടക്കാർ എത്തിത്തുടങ്ങി. കേരളത്തിലെ പ്രധാന ഓണപ്പൂവിപണികളിലൊന്നായ പാളയത്ത് ലോഡ് കണക്കിന് മറുനാടൻ പൂക്കളാണ് എത്തിയത്. കർണാടകയിലും തമിഴ്നാട്ടിലുംനിന്നാണ് കാര്യമായി പൂക്കളെത്തുന്നത്. ഇവിടെ താൽക്കാലികമായി ഉയർന്ന മൊത്ത കച്ചവട കേന്ദ്രങ്ങളിൽ അത്തത്തലേന്നുതന്നെ പൂവാങ്ങാൻ തിരക്ക് തുടങ്ങി. മാർക്കറ്റിലും തളി റോഡിലും വിൽപനയുണ്ട്. കഴിഞ്ഞ […]Read More
Tags :Onam
കൊയിലാണ്ടി: ഓണം ഉത്സവ സീസൺ ലക്ഷ്യമിട്ട് ലഹരിസംഘം സജീവമാവുന്നു. നാടൻ വാറ്റിയും മാഹിയിൽനിന്ന് ലോക്കൽ ട്രെയിൻ വഴിയുമാണ് മദ്യം എത്തുന്നത്. കൊയിലാണ്ടി എക്സൈസ് ഓഫിസ് പരിധിയിലെ കീഴരിയൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, നിടുംപൊയിൽ, മാവട്ട് മല എന്നിവിടങ്ങളിലാണ് മദ്യത്തിന്റെ ഉൽപാദനവും സംഭരിക്കലും വ്യാപകമായി നടക്കുന്നത്. ഉണ്ട ശർക്കര കൊണ്ടുവന്ന് വെള്ളത്തിൽ കുതിർത്ത് വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണ് വാറ്റിയെടുക്കുന്നത്. നേരത്തേ ചട്ടിയും ചെമ്പും തട്ടും കുഴലുമൊക്കെ വേണമായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്യാസ് ഉപയോഗിച്ച് പത്തിന്റെയും ഇരുപതിന്റെയും ലിറ്റർ വലുപ്പമുള്ള കുക്കർ രൂപമാറ്റം […]Read More