കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ അപകടത്തിനിടയാക്കിയ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍. വെടിക്കെട്ട് നടത്തുന്ന സ്ഥലവും പടക്കങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും തമ്മില്‍ 100 മീറ്റര്‍ വേണമെന്നാണ് നിയമമെന്നും എന്നാല്‍ ഇവിടെ മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേണ്ട സുരക്ഷാ നടപടികള്‍ ഒന്നും […]Read More