കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോൾ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാൾ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെയാണ്. ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ന്യൂ മാഹി ഇരട്ടക്കൊല കേസ് 2010ൽ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ്. ഈ കേസിൽ കൊടി സുനി രണ്ടാം പ്രതിയാണ്. ഈ മാസം 22നാണ് തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങുന്നത്. ഇതിനിടെയാണ് അമ്മയുടെ അപേക്ഷ […]Read More