കോഴിക്കോട്: ലൈറ്റുകൾ കണ്ണടച്ച് ഇരുട്ടിലായ മിഠായിത്തെരുവ് വീണ്ടും പ്രകാശപൂരിതമാവുന്നു. മിഠായിത്തെരുവിന്റെ മേലാപ്പിൽനിന്ന് എടുത്തുമാറ്റിയ ഉണ്ട വിളക്കുകൾക്ക് പകരം 80 വാട്ടിന്റെ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയായി. നഗരത്തിലെ തെരുവുവിളക്കുകളുടെ പരിപാലന ചുമതലയുള്ള കിയോണിക്സ് (കർണാടക സ്റ്റേറ്റ് ഇലക്ടട്രോണിക്സ് കോർപറേഷൻ) ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. 12 പുതിയ വിളക്കുകളാണ് സ്ഥാപിച്ചത്. ശനിയാഴ്ച സ്ഥാപിച്ചു തുടങ്ങിയ ലൈറ്റുകൾ ഞായറാഴ്ചയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. നേരത്തേ മുകളിലൂടെ സ്ഥാപിച്ച ഇരുമ്പ് കമാനത്തിലായിരുന്നു അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. ഇവക്ക് പകരം കമാനത്തിന്റെ […]Read More