കൊടുങ്ങല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണം കവർന്നു. കോട്ടപ്പുറം ടോളിന് സമീപം കള്ള് ഷാപ്പിനടുത്ത് തോപ്പിൽ ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആനന്ദൻ്റെ ഭാര്യ രതിയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണമാലയാണ് നഷ്ടപ്പെട്ടത്. വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ്, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല കവരുകയായിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.Read More
Tags :necklace
വയോധികയുടെ കഴുത്തില്‍ നിന്നും സ്‌ക്കൂട്ടറിലെത്തി മൂന്നരപവന്‍ മാല പിടിച്ചുപറിച്ച കേസില്‍ പ്രതിയെ പിടികൂടി. അറസ്‌റ്റിലായ ലിജീഷ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ അടങ്ങുന്ന […]Read More