Cancel Preloader
Edit Template

Tags :Navakerala bus

Kerala

നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. ബസ് ഒരാഴ്ചയോളമായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. എന്നാല്‍, പിന്നീട് കയറാൻ ആളില്ലാത്തതിനാല്‍ നേരത്തെ ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു. ഇതിനുശേഷവും വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയത്. ഇപ്പോൾ സർവീസ് നിർത്തിയത് […]Read More