കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്ക് ചോദിച്ചാൽ കിട്ടുന്ന മറുപടി ആകെ കൺഫ്യൂഷനാക്കും. അഴീക്കോട് 40 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയെന്ന് പറയുന്നെങ്കിലും അത് ചെലവാക്കിയത് എങ്ങനെയെന്നു വിവരമില്ല. കണ്ണൂരിൽ പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ല, സർക്കാർ തുക അനുവദിച്ചിട്ടുമില്ല. കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആശയക്കുഴപ്പം. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരള സദസ്സിന് സ്പോൺസർഷിപ്പിലൂടെ എത്ര തുക കിട്ടി?. പരിപാടി നടത്താൻ എത്ര തുക സർക്കാർ അനുവദിച്ചു.?രണ്ട് […]Read More