കോഴിക്കോട്: മാനസിക വൈകല്യങ്ങളുള്ള മലബാറിലെ നൂറുകണക്കിനാളുകൾക്ക് ആശ്രയമായ കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാകും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആദ്യഘട്ട വികസനത്തിന് 28 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിനൊപ്പം കണ്ണൂര്‍ പിണറായി സ്പെഷാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി രൂപയുടെയും അനുമതിയായിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമം. 1872ലാണ് […]Read More