പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സഫലമാകുന്നത്. പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ നിര്‍മിക്കുന്ന വീടിന് മുത്തൂറ്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് തറക്കല്ലിട്ടു. തിരുച്ചിറപ്പള്ളിയില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ കേരള വോളിബോള്‍ ടീമിനെ നയിച്ചത് എ.ആര്‍. അനുശ്രീയാണ്. നന്ത്യാട്ടുകുന്നം എസ്.എന്‍.വി മുത്തൂറ്റ് അക്കാഡമിയിലാണ് അനുശ്രീ പരിശീലനം നടത്തുന്നത്. ബാര്‍ബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ രാജേഷിന്റേയും ധന്യയുടേയും […]Read More