Cancel Preloader
Edit Template

Tags :Mumbai

Kerala Sports

വിജയ് മർച്ചൻ്റ് ട്രോഫിയിൽ മുംബൈയ്ക്കെതിരെ കേരളത്തിന് സമനില

ലഖ്നൌ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – മുംബൈ മത്സരം സമനിലയിൽ. 300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റിന് 109 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 223 റൺസിന് കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചതോടെ […]Read More

National

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, മുംബൈയില്‍ അതീവ

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലുമുള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലിസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. നഗരത്തിലെ ഡിസിപിമാരോടും (ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ്) അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രശസ്തമായ രണ്ട് അരാധനാലയങ്ങള്‍ ഉള്ള ക്രോഫോര്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് പൊലിസ് കഴിഞ്ഞദിവസം മോക് ഡ്രില്ല് […]Read More

Sports

മുംബൈക്കെതിരെ മാര്‍ഷ് കളിക്കില്ല

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിൽ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കില്ല. പരുക്ക് കാരണം താരം ഇന്ന് മത്സരത്തിനിറങ്ങില്ലെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി അറിയിച്ചു. മാര്‍ഷ് എത്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഈ സീസണില്‍ ഡല്‍ഹിക്കായി നാല് മത്സരങ്ങളിലും കളത്തിലിറങ്ങിയെങ്കിലും താരത്തിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആകെ 61 റണ്‍സ് ആണ് മാര്‍ഷ് സീസണില്‍ ഇതുവരെ നേടിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ഓപ്പണിങ് സ്ലോട്ടിലായിരുന്നു മാര്‍ഷിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഫോമിലെത്തിയ യുവതാരം പൃഥ്വിഷാ […]Read More

Kerala National

താനെയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

മഹാരാഷ്ട്ര താനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളായ ശോഭുകുമാർ (57) ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കസാറയിൽ വച്ച് ഇവർ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം. നാട്ടിൽ പോയി തിരിച്ച് നാസികിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മുംബൈ വിമാനത്താവളത്തിൽ നിന്നും ടാക്സി കാറിൽ വരുകയായിരുന്നു ഇവർ. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.Read More