കോഴിക്കോട്: ലൈംഗികാതിക്രമ വിവാദങ്ങള്‍ തുടരുന്നതിനിടെ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ പ്രതികരിച്ചു. ‘മുകേഷ് മാറിനില്‍ക്കണമെന്ന് പീഡന പരാതി വന്നതു മുതല്‍ സി.പി.ഐ ആവശ്യപ്പെട്ടതാണ്. പൊലിസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റണം’ ആനി രാജ ചൂണ്ടിക്കാട്ടി. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. […]Read More