Cancel Preloader
Edit Template

Tags :Mukesh issue

Entertainment Kerala Politics

മുകേഷ് വിഷയത്തില്‍ സുരേഷ് ഗോപിയെ തള്ളി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം:മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുകേഷ് രാജി വെക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സുരേഷ് ഗോപി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിനുണ്ട്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് […]Read More