കോഴിക്കോട്: മെഡി. കോളജിന്റെ അനുബന്ധ സ്ഥാപനമായ സൂപ്പര്‍ സ്‌പെഷാലിറ്റി കോംപ്ലക്‌സിലെ എം.ആര്‍.ഐ സ്‌കാനിങ് യന്ത്രം പണിമുടക്കിയിട്ട് മാസങ്ങളായി. ഹൃദ്രോഗം, കിഡ്‌നി, മൂത്രാശയ രോഗങ്ങള്‍ എന്നിവക്ക് ചികിത്സ തേടിയെത്തുന്നവരെയാണ് പ്രധാനമായും സൂപ്പര്‍ സ്‌പെഷാലിറ്റി വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നതെങ്കിലും മറ്റ് അസുഖങ്ങളുമായി മെഡി. കോളജിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയരാകേണ്ടുന്ന നിര്‍ധനരും നിലാരംബരുമായ നിരവധി രോഗികള്‍ ഊഴം കാത്ത് സ്‌കാനിങ്ങിന് ആശ്രയിക്കുന്ന യന്ത്രമാണ് കേടുവന്നത്. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് […]Read More