അമ്പലപ്പുഴ ∙ മകന്റെ ചവിട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയമ്മയാണ് (55) ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോൺസൺ (32) റിമാൻഡിലാണ്. എന്നാൽ മരണകാരണം ക്ഷയ രോഗമാണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വേണ്ടിവന്നാൽ കൊലക്കുറ്റം ചുമത്തി കേസെടുക്കും. കഴിഞ്ഞ 29ന് ഉച്ചയ്ക്കാണ് മദ്യപിച്ചെത്തിയ ജോൺസൺ വീടിനുള്ളിൽ വച്ച് അമ്മയുടെ വയറ്റത്ത് ചവിട്ടി വീഴ്ത്തിയത്. തടസ്സം പിടിക്കാൻ […]Read More