Cancel Preloader
Edit Template

Tags :Modi

Health National

നരേന്ദ്ര മോദി കേരളത്തിൽ; ആലത്തൂരിലും ആറ്റിങ്ങലിലുമെത്തും, വയനാട്ടിൽ ഇന്ന്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് […]Read More

Kerala

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം; പോലീസിനെതിരെ

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വലിയ കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. […]Read More

National Politics

ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്

മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് […]Read More

National

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി

മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി പറഞ്ഞത്. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരി​ഗണിച്ച് കേന്ദ്രസർക്കാർ സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് […]Read More

National

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം, തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് […]Read More

Politics

പാലക്കാട് ആവേശത്തിൽ ; സ്ഥാനാർത്ഥികൾക്ക് ഒപ്പം മോദിയുടെ റോഡ്

പാലക്കാട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണം പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി, അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ […]Read More

Politics

നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്, 50,000 പേരെ അണിനിരത്തി കനത്ത

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് […]Read More

Politics

തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണ സജ്ജമെന്ന് നരേന്ദ്ര മോദി

2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. ‘പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ […]Read More

Politics

നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതിയില്ല; ഹൈക്കോടതിയെ സമീപിച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്‌ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്. റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഹര്‍ജി പരിഗണിച്ച […]Read More

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്. പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ഇന്ന് ദർശനവും പൂജയും നടത്തും. നാളെ ഉത്തർപ്രദേശിൽ 42,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ […]Read More