ദില്ലി: കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന […]Read More