Cancel Preloader
Edit Template

Tags :Missing

Kerala

കണ്ണൂര്‍ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ, അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്. കൈവശം സ്കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.Read More

Kerala

കണ്ടക്ടർ ടോയ്‍ലറ്റിൽ പോയി വന്നപ്പോൾ ടിക്കറ്റ് മെഷീൻ കാണാതായി

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി ബസില്‍ ടിക്കറ്റ് കൊടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് മെഷീന്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ. വയനാട്ടിലെ പച്ചാടി കിടങ്ങനാട് സ്വദേശി ബിജു (22) ആണ് അറസ്റ്റിലായത്.സെപ്തംബർ 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന, ബത്തേരി – പാട്ടവയല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് ബിജു ഇ-മെഷീന്‍ മോഷ്ടിച്ചത്. കണ്ടക്ടര്‍ സീറ്റിന്റെ മുകളിലെ റാക്ക് ബോക്സില്‍ മെഷീന്‍ വെച്ച ശേഷം ടോയ്‌ലറ്റില്‍ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ബിജുവിനെ പിടികൂടിയത്. തുടര്‍ന്ന് ബിജുവിന്‍റെ […]Read More

Kerala

മരണസംഖ്യ ഉയരുന്നു; 240 പേര്‍ ഇനിയും കാണാമറയത്ത്;ബെയ്‌ലി പാലം

നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടുതലായതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ 1,000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി)ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് എത്തിയശേഷം ഇന്ന് രാവിലെ വയനാട്ടിലെത്തുമെന്നാണ് അറിയിപ്പ്. […]Read More

Kerala

കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് […]Read More

Kerala

ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

എറണാകുളം: കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി. ആറു ദിവസം മുൻപാണ് എഴിപ്രം സ്വദേശി ഷാജീവിനെ കാണാതായത്. ഷാജീവിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാൽപത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്. രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാൾ പിന്നെ തിരിച്ചെത്തിയില്ല. കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് […]Read More

Kerala

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലിസുകാരനെ കാണാനില്ലെന്ന് പരാതി

കോട്ടയത്ത് വെസ്റ്റ് സ്‌റ്റേഷനിലെ പൊലിസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്.ഐ കെ രാജേഷിനെയാണ് കാണാതായിരിക്കുന്നത്. അയര്‍കുന്നം നീറിക്കാട് സ്വദേശിയാണ് രാജന്‍. കഴിഞ്ഞ 14ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. രാജേഷ് ജോലിസംബന്ധമായ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മെമോ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും വിവരമുണ്ട്. സ്വന്തം കാറിലാണ് രാജേഷ് ഡ്യൂട്ടി കഴിഞ്ഞു പോയത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുടുംബത്തിന്റെ പരാതിയില്‍ അയര്‍കുന്നം പൊലിസ് മിസ്സിങ് […]Read More

Kerala

മെമ്മറി കാർഡ് കാണാനില്ലെന്ന പോലീസ് വാദത്തിൽ പ്രതികരിച്ച് ബസ്

ബസിന്റെ ഡിവിആറിൽ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് വാദത്തിനെതിരെ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. അവരുടെ പാർട്ടിയാണ് ഭരണത്തിൽ ഇരിക്കുന്നത് അതുകൊണ്ട് അവരത് ഡിലീറ്റ് ചെയ്യുകയോ മെമ്മറികാർഡ് എടുത്തു കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകും. യദു ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.താൻ ഒരു സാദാ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണ്. ക്യാമറ വർക്കിംഗ് ആയിരുന്നു. ബസിനുള്ളിൽ സ്ക്രീൻ ഉണ്ടായിരുന്നു. സാധാരണ ഈ ദൃശ്യങ്ങൾ സിഎംഡിയുടെ ഓഫീസിൽ റെക്കോർഡ് ആകേണ്ടതാണ്, യദു കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് പൊലിസ് വീഡിയോ റെക്കോർഡർ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുന്നത്. […]Read More

Kerala

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി ;2 പേർ

തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ […]Read More

Kerala

തലസ്ഥാന നഗരിയിൽ നിന്നും 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 9

തലസ്ഥാന ന​ഗരിയിൽ നിന്നും 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് 9 മണിക്കൂർ പിന്നിടുന്നു. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. പേട്ട ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. ഉന്നത […]Read More