Cancel Preloader
Edit Template

Tags :middle-aged man

Kerala

റോഡിൽ കുഴഞ്ഞുവീണ മധ്യവയസ്കൻ ചികിത്സ വൈകിയതിനാൽ മരിച്ചു

കൊച്ചി കോലഞ്ചേരിയിൽ റോഡിൽ കുഴഞ്ഞുവീണ മധ്യവയസ്കൻ ചികിത്സ വൈകിയതിനാൽ മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. സെൻ്റ് പീറ്റേഴ്സ് സ്കൂളിന്റെ റോഡിന്സമീപം മതിലിനോട് ചേർന്നാണ് ഇദ്ദേഹത്തെ കുഴഞ്ഞുവീണ രൂപത്തിൽ കണ്ടത്. എന്നാൽ മദ്യലഹരിയിൽ ആണെന്ന് കരുതി നാട്ടുകാർ ആദ്യം അവഗണിച്ചു. പിന്നീട് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹം മദ്യപിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണ് മരണപ്പെടുകയാണെന്നും അറിയുന്നത്. ചികിത്സ കിട്ടാൻ വൈകിയതാണ് മരണത്തിനിടയാക്കിയത്.Read More