Cancel Preloader
Edit Template

Tags :medicine ഷോർട്ടാജ്

Health Kerala

മരുന്നു ക്ഷാമം കലക്ടര്‍ ഇടപെടണം :ബിജെപി

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ മരുന്നു ക്ഷാമത്തിന് പരിഹാരം കാണാന്‍ കലക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പ് നിഷ്ക്രിയമാണ്.മെഡിക്കല്‍ കോളേജ് പരിസരത്ത് രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരുന്ന് വാങ്ങാന്‍ പണത്തിന് പിരിവ് നടത്തേണ്ടി വന്നത് സമൂഹത്തിന് അപമാനമാണ്.ആരോഗ്യമന്ത്രിക്ക് ശ്രദ്ധ മറ്റുപലതിലുമാണ്.ആരോഗ്യവകുപ്പുകൂടി ശ്രദ്ധിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥനയുണ്ട്.മരുന്നുക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും വി.കെ. സജീവന്‍ പറഞ്ഞു.Read More