കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ആശുപത്രി വികസന സമിതി പ്രതിനിധികളുടെയും യുവജന സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു. നവംബർ 21ന് മൂന്നിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കോൺഫറൻസ് ഹാളിലാണ് യോഗം. കഴിഞ്ഞ എച്ച്.ഡി.എസ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം ഉയരുകയും തത്ത്വത്തിൽ തീരുമാനമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പില്ലാതെ ഫീസ് ഏർപ്പെടുത്താനാണ് അധികൃതരുടെ നീക്കം. താൽക്കാലിക ജീവനക്കാരുടെ ശമ്പളമടക്കം ആശുപത്രി വികസന സമിതുടെ […]Read More