Cancel Preloader
Edit Template

Tags :Mannar case;

Kerala

മാന്നാർ കൊലക്കേസ് ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

ആലപ്പുഴ മാന്നാർ സ്വദേശി ശ്രീകല വധത്തിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും നീളുന്നു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന് പറയുന്ന കലയുടെ മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്ത് സംസ്‌കരിച്ചിരിക്കാമെന്ന സംശയത്തിലാണാണ് കേസന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.മൃതദേഹം കുഴിച്ചുമൂടിയെന്ന് പറയുന്ന വീടിന്റെ സമീപത്ത് നിരവധി വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം പുറത്തെടുത്ത് സമീപത്ത് മറവുചെയ്യുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു സംഘത്തിന്റെ സഹായത്തോടെ മൃതദേഹം നാട്ടില്‍നിന്ന് മാറി മറ്റെവിടെയങ്കിലും മറവു ചെയ്തിരിക്കാമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘമെത്തിയത്.സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതും […]Read More

Kerala

മാന്നാർ കേസ് ; അനിലിനെ എത്തിക്കുന്നത് വൈകും

മാന്നാർ കല കൊലപാതക കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മേസ്തിരി പണിക്കാരനായതു കൊണ്ട് തന്നെ ഇത്തരം സാധ്യതകൾ പൊലീസ് തള്ളിക്കളയുന്നില്ല. വിവര ശേഖരണത്തിന്റെ ഭാഗമായി പോലിസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. […]Read More