റിലീസിന് പിന്നാലെ മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി ചിത്രം കുതിച്ചുയർന്നു. മലയാള സിനിമയിലെ ആദ്യ 200കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും അത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ കുറിച്ചാണ്. ഭാഷാന്തരങ്ങൾ ഭേദിച്ച് വിജയ കാഹളം മുഴക്കിയ ചിത്രം ഇതാ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിൽ ഒരാളും നടനുമായ സൗബിൻ ഷാഹിർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതു സന്തോഷത്തോടൊപ്പം മുപ്പത്തി അഞ്ച് ദിവസത്തെ പോസ്റ്ററും സൗബിൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് […]Read More