കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. 15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന് […]Read More