അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിരിക്കുകയാണ്.ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ […]Read More
Tags :Malayali family
അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളേയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളായ നവീന്‍,ദേവി എന്നിവരേയും സുഹ്യത്ത് ആര്യയെയുമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27നാണ് ആര്യയെ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്.മരണപ്പെട്ട ദമ്പതികളായ നവീനും ദേവിയും കോട്ടയം സ്വദേശികളും, ആര്യ തിരുവനന്തപുരം സ്വദേശിനിയുമാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.മാര്‍ച്ച് […]Read More
മഹാരാഷ്ട്ര താനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളായ ശോഭുകുമാർ (57) ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കസാറയിൽ വച്ച് ഇവർ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം. നാട്ടിൽ പോയി തിരിച്ച് നാസികിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മുംബൈ വിമാനത്താവളത്തിൽ നിന്നും ടാക്സി കാറിൽ വരുകയായിരുന്നു ഇവർ. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.Read More